KOYILANDY DIARY.COM

The Perfect News Portal

പി. ജയചന്ദ്രന്റെ നിര്യാണത്തില്‍ നാട്ടുകൂട്ടം കൊയിലാണ്ടി അക്ഷരമുറ്റം അനുശോചനം രേഖപ്പെടുത്തി

ഭാവഗായകന്‍ പി. ജയചന്ദ്രന്റെ നിര്യാണത്തില്‍ നാട്ടുകൂട്ടം കൊയിലാണ്ടി അക്ഷരമുറ്റം അനുശോചനം രേഖപ്പെടുത്തി. അര്‍ത്ഥപൂര്‍ണ്ണവും ശ്രവണ സുന്ദരവും സംഗീതാസ്വാദകരെ അലൗകികതയിലേക്ക് നയിക്കുകയും ചെയ്യുന്ന ജയചന്ദ്രനാദം കേവലം മര്‍ത്യഭാഷ മാത്രമായിരിരുന്നില്ല, തികച്ചും ദേവനാദമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി നാട്ടുകൂട്ടം കൊയിലാണ്ടി അക്ഷരമുറ്റം ഭാരവാഹികള്‍ അറിയിച്ചു.

അല്‍ ഖോബാറില്‍ ചേര്‍ന്ന അടിയന്തിര അനുശോചന യോഗത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബ് കൊയിലാണ്ടി, പ്രമോദ് അത്തോളി, മുജീബ് കൊയിലാണ്ടി, സജീഷ്, അസീസ്, വിനോദ്, മുസ്തഫ പാവയില്‍ എന്നിവര്‍ സംബന്ധിച്ചു. 

Share news