കൊയിലാണ്ടിയിൽ പി. കൃഷ്ണപിള്ളയുടെ 77-ാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് വിപ്ലവ പോരാളി പി. കൃഷ്ണപിള്ളയുടെ 77-ാം ചരമവാർഷികം കൊയിലാണ്ടിയിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. വൈകീട്ട് കൊയിലാണ്ടി സാംസ്ക്കാരിക പാർക്കിൽ നടന്ന അനുസ്മരണ പരിപാടി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് രജീന്ദ്രൻ കപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ഇ.കെ അജിത്ത് മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.
.

.
സിപിഐഎം, സിപിഐ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ബ്രാഞ്ച് – ലോക്കൽ അടിസ്ഥാനത്തിൽ പാർട്ടി ഓഫീസുകൾ അലങ്കരിച്ച്. പ്രഭാതഭേരിയും കൃഷ്ണപ്പിള്ളയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. എല്ലാ പാർട്ടി ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ഇരു പാർട്ടികളും ചെങ്കൊടി ഉയർത്തി.
.

.
സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, മുൻ എംഎൽഎമാരായ പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ തുടങ്ങിയവർ സംസാരിച്ചു. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ഓഫീസ് പരിസരത്ത് യുകെ. ചന്ദ്രൻ ചെങ്കൊടി ഉയർത്തി. ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ, പി.എം ബിജു എന്നിവർ സംസാരിച്ചു.
