പി. കെ. മൊയ്തീൻ സ്മാരക പ്രഭാഷണം ആഗസ്ത് 30ന് മേപ്പയ്യൂരിൽ നടക്കും
മേപ്പയ്യൂർ: പി. കെ. മൊയ്തീൻ സ്മാരക പ്രഭാഷണം ആഗസ്ത് 30ന് വൈകീട്ട് 4.30 ന് മേപ്പയ്യൂർ ടൗണിൽ നടക്കും.”വോട്ട് കൊള്ള, പൗരത്വ നിഷേധം, ജനാധിപത്യം” എന്നതാണ് വിഷയം. ആർ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറി ഡോ. നീലലോഹിത ദാസൻ നാടാർ ഉദ്ഘാടനം ചെയ്യും. കൂടങ്കുളം ജനകീയ സമര നായകൻ ഡോ. എസ്.പി. ഉദയകുമാർ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, കൺവീനർ പി. ബാലൻ, നിഷാദ് പൊന്നങ്കണ്ടി എന്നിവർ പങ്കെടുത്തു.



