KOYILANDY DIARY.COM

The Perfect News Portal

പി ജയചന്ദ്രന് സംഗീതാഞ്ജലിയൊരുക്കി റെഡ് കർട്ടൻ കൊയിലാണ്ടി

കൊയിലാണ്ടി: 50 വർഷം പിന്നിടുന്ന കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദി വിട പറഞ്ഞ ഭാവഗായകൻ പി ജയചന്ദ്രൻ സ്മരണയിൽ സംഗീതാഞ്ജലി ഒരുക്കി. സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ ബാൻസുരിയിൽ ശശി പൂക്കാടും തബലയിൽ എൻ ഇ ഹരികുമാറും ഗിറ്റാറിൽ അബ്ദുൾ സത്താറും ഡ്രംസിൽ മധു ബാലനും ചേർന്നൊരുക്കിയ സംഗീതാഞ്ജലി കൊയിലാണ്ടിയിലെ സംഗീത പ്രേമികൾക്ക് വേറിട്ടൊരനുഭവമായി.
Share news