KOYILANDY DIARY.COM

The Perfect News Portal

പി. ഗോവിന്ദൻ മാസ്റ്റർ അനുസ്മരണ പരിപാടികൾക്ക് തുടക്കംകുറിച്ചു

കൊയിലാണ്ടിയിലെ സിപിഎം നേതാവും, സാക്ഷരത സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി ഗോവിന്ദൻ മാസ്റ്ററുടെ 33-ാം ചരമവാർഷിക പരിപാടികൾ ആരംഭിച്ചു. പരിപാടികളുടെ ഭാഗമായി കുറുവങ്ങാട് നടന്ന സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ചിത്രരചന മത്സരം ചിത്രകാരൻ സായി പ്രസാദ്, ചിത്രകൂടം. ഉദ്ഘാടനം ചെയ്തു. ഇ. സുരേഷ്  അധ്യക്ഷനായിരുന്നു.
ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ എം. ബാലകൃഷ്ണൻ. പി കെ ഭരതൻ, വി സുന്ദരൻ എന്നിവർ സംസാരിച്ചു. ചിത്രകാരന്മാരായ സുരേഷ്. എസ് ആർ. എസ്, ഹസ്രത്ത് മാസ്റ്റർ, പി കെ വിജയകുമാർ എന്നിവർ ചിത്രങ്ങൾ വരച്ചു. ടി. ചന്ദ്രൻ സ്വാഗതവും കെ. സിറാജ് നന്ദിയും പറഞ്ഞു. അനുസ്മരണ പരിപാടികളോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ്, കുടുംബ സംഗമം, പൊതു യോഗം എന്നിവയും സംഘടിപ്പിക്കുന്നു.
Share news