പി ഭാസ്ക്കരൻ്റെ ജന്മശതാബ്ധിയും പാട്ടെഴുത്തിൻ്റെ എഴുപത്തഞ്ചാം വാർഷികവും ഇന്നലെ നീയൊരു സുന്ദരരാഗമായി’ എന്ന പേരിൽ ഹാപ്പിനസ് പാർക്കിൽ വെച്ചു നടന്നു
കൊയിലാണ്ടി: പി ഭാസ്ക്കരൻ്റെ ജന്മശതാബ്ധിയും പാട്ടെഴുത്തിൻ്റെ എഴുപത്തഞ്ചാം വാർഷികവും ‘ഇന്നലെ നീയൊരു സുന്ദരരാഗമായി’ എന്ന പേരിൽ ഹാപ്പിനസ് പാർക്കിൽ വെച്ചു നടന്നു. പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് കന്മന ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സുരേഷ് കല്പത്തൂർ, പി വിശ്വൻ എന്നിവർ സംസാരിച്ചു.

പി ഭാസ്ക്കരൻ്റെ എഴുത്തും, സിനിമ അടക്കമുള്ള വ്യത്യസ്ത തലങ്ങളെക്കുറിച്ച് സുനിൽ തിരുവങ്ങുർ, റിഹാൻ റഷീദ്, നജീബ് മൂടാടി, മധു ബാലൻ, എൻഇ ഹരികുമാർ, മോഹനൻ നടുവത്തൂർ, ഡോ. ലാൽ രഞ്ജിത്ത്, എ സുരേഷ് എന്നിവർ പ്രഭാഷണം നടത്തി. മധു ബാലൻ്റെയും അബ്ദുൾ നിസാറിൻ്റെയും നേതൃത്വത്തിലുള്ള ഓർക്കസ്ട്രയുടെ അകമ്പടിയിൽ സി അശ്വനി ദേവിൻ്റെ നേതൃത്വത്തിലുള്ള സംഘം പി ഭാസ്ക്കരൻ്റെ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു. സെക്രട്ടറി കെ മധു സ്വാഗതം പറഞ്ഞു.
