നീതി മെഡിക്കൽ സ്റ്റോറിൻ്റെ ഉദ്ഘാടനം പി ബാബുരാജ് നിർവ്വഹിച്ചു

.
കൊയിലാണ്ടി: ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ ബാങ്കിന്റെ തന്നെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. ആദ്യം വില്പന പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

സുധ തടവൻകയ്യിൽ, ഗീതാ മുല്ലോളി, കെ ഭാസ്കരൻ മാസ്റ്റർ, കെ കുഞ്ഞിരാമൻ മാസ്റ്റർ, ഇ ഗംഗാധരൻ മാസ്റ്റർ. എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ധനഞ്ജയ് സ്വാഗതവും ബാങ്കിന്റെ വൈസ് പ്രസിഡണ്ട് പി കെ സത്യൻ നന്ദിയും പറഞ്ഞു.
