പുനർ ഗേഹം പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് പി അശോകൻ ആവശ്യപ്പെട്ടു
കൊയിലാണ്ടി: പുനർ ഗേഹം പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് പി. അശോകൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി ബ്ലോക്ക് മത്സ്യ തൊഴിലാളി കോൺഗ്രസ്സ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു കെ രാജൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് വി. ഉമേശൻ, സംസ്ഥാന ഭാരവാഹികളായ കിണറ്റിൻകര രാജൻ, പി. ബാലകൃഷ്ണൻ, ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുരളിധരൻ തൊറോത്ത് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി കെ ശോഭന, കെ കെ വത്സരാജ്, വി കെ സുധാകരൻ, സി എം ഗോവിന്ദൻ, കെ ടി രാജേഷ്, ടി പി അനീഷ്, പി പി സന്തോഷ് എന്നിവർ സംസാരിച്ചു.
