KOYILANDY DIARY.COM

The Perfect News Portal

ട്രെയിനിലെ അമിത തിരക്ക്; മുംബൈയിൽ ട്രെയിനിൽ നിന്ന് വീണ് ആറുപേർ മരിച്ചു

മുംബൈയിൽ മുംബ്ര-ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് ആറുപേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേർ ട്രാക്കിലേക്ക് വീണതായിട്ടാണ് റിപ്പോർട്ട്. പുഷ്പക് എക്സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചുകടക്കുമ്പോഴാണ് മുംബ്ര, ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സംഭവം നടന്നത്. ഇന്ത്യൻ റെയിൽവേയുടെ കണക്കനുസരിച്ച്, ട്രെയിനിനുള്ളിലെ അമിതമായ തിരക്ക് കാരണം ആളുകൾ ഒരു കമ്പാർട്ടുമെന്റിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു. തിരക്ക് കാരണം യാത്രക്കാർ വാതിലുകളിൽ തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

 

മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിൻ യാത്രക്കിടെയാണ് മുംബ്ര ദിവ സ്റ്റേഷനുകൾക്കിടയിൽ അസാധാരണമായ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ ട്രാക്കിലേക്ക് തെറിച്ചു വീണത്. 8 യാത്രക്കാർ വീണതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.  റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 

രാവിലെ 9.30 ഓടെയാണ് സംഭവം. ട്രെയിൻ കവാടത്തിൽ തൂങ്ങി കിടന്ന് യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽ പെട്ടതെന്ന് സെൻട്രൽ റെയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു. രണ്ട് ട്രെയിനുകൾ അടുത്തടുത്തായി കടന്നുപോകുമ്പോഴാണ് അപകടം നടന്നത്. ലോക്കലിന്റെ ഫുട്‍ബോര്ഡിൽ നിന്നിരുന്ന യാത്രക്കാർ കടന്നു പോയ ട്രെയിനിൽ കൂട്ടിയിടിച്ചതിനെത്തുടർന്നാണ്  8 പേർ തെറിച്ച് വീണതെന്നാണ് പ്രാഥമിക നിഗമനം. 

Advertisements

 

തിരക്ക് കാരണം യാത്രക്കാർ വാതിലുകളിൽ തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടം സെൻട്രൽ ലൈനിലെ ലോക്കൽ ട്രെയിൻ സർവീസുകളെ ബാധിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Share news