അങ്കോളയിൽ രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്യണമെന്നാണ് ഞങ്ങളുടെ നിലപാട്; മന്ത്രി പി എ മുഹമ്മദ് റിയാസ്

അങ്കോളയിൽ രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്യണമെന്നാണ് ഞങ്ങളുടെ നിലപാട് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ നിലപാട് കർണാടക സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാ ദൗത്യം ഇനി എങ്ങനെ ആയിരിക്കുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിലപാടെന്താണെന്നും അറിയും എന്നും മന്ത്രി പറഞ്ഞു. ഷിരൂരിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, അർജുനയുള്ള തിരച്ചിൽ ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അങ്കോള അപകടത്തിൽപ്പെട്ട അർജുനായി പുതിയ സ്ഥലത്ത് ഡ്രോൺ പരിശോധന. പ്രദേശവാസി ട്രക്ക് കണ്ടു എന്ന് പറഞ്ഞ സ്ഥലത്താണ് പരിശോധന. മൺതിട്ട രൂപപ്പെട്ട സ്ഥലത്താണ് പരിശോധന.

ട്രക്ക് ഉണ്ടെന്ന് ഇന്നലെ സ്ഥിരീകരിച്ച സ്ഥലത്ത് നിന്ന് 40 മീറ്റർ മാറിയാണ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും തുടരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. മഴയായതിനാൽ പുഴയുടെ അടിത്തട്ടിൽ ഇറങ്ങാൻ ദൗത്യസംഘത്തിന് സാധിക്കാത്ത സാഹചര്യമാണ്.

