KOYILANDY DIARY.COM

The Perfect News Portal

സുരക്ഷ ഒരുക്കി കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ; കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

സുരക്ഷ ഒരുക്കി കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ; കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപം രാത്രിയിയോടെയാണ് കാട്ടാന പ്രസവിച്ചത്.  കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ കുഞ്ഞിനും അമ്മക്കും സുരക്ഷ ഒരുക്കി റോഡിൽ തമ്പടിച്ചിരിക്കുകയാണ്. ഇതോടെ ഇതു വഴിയുള്ള യാത്ര തടസ്സപ്പെട്ടു.

ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകൾ ഉണ്ട്. റോഡിൽ തന്നെ കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി- പാലപ്പുഴ റോഡ് അടച്ചിട്ടിരിക്കുകയാണ്. വനവകുപ്പിൻ്റെ ആർ ടി സംഘവും ഇതിനെ നിരീക്ഷിച്ചു വരികയാണ്.

 

Share news