ഒതയോത്ത് റോഡും, പടന്നപ്പുറത്ത് ഡ്രൈനേജും നാടിന് സമർപ്പിച്ചു
കൊയിലാണ്ടി നഗരസഭ വാർഡ് 26 കണയങ്കോട് 2025-26 പദ്ധതിയുടെ ഭാഗമായി പണി പൂർത്തീകരിച്ച പടിഞ്ഞാറിടത്ത് – ഒതയോത്ത് റോഡിന്റെയും, പടന്നപ്പുറത്ത് ഡ്രൈനേജിന്റെയും ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ നിർവ്വഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ.മാധവൻ, മജീദ്. കെ.എം എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ വി. എം. സിറാജ് സ്വാഗതവും ബിനില കെ. നന്ദിയും പറഞ്ഞു.



