ഒരുമ റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യത്തിന്റെ 78-ാം വാർഷികം ആഘോഷിച്ചു

കൊയിലാണ്ടി: ഒരുമ റെസിഡൻസ് അസോസിയേഷൻ (കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം) സ്വാതന്ത്ര്യത്തിന്റെ 78-ാം വാർഷികം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു. കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് അഡ്വ. വി പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രമുഖ ആയുർവേദ ഫിസിഷ്യനും, ചൈൽഡ് മെന്റൽ ഹെൽത്ത് കൺസൾട്ടന്റുമായ ഡോ. രാഹുൽ ആർ മുഖ്യ പ്രഭാഷണം നടത്തി.

പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ആശംസകൾ നേർന്നു സംസാരിച്ചു. 2023 -24 വർഷത്തെ L S S, U S S, S S L C, പ്ലസ് റ്റു വിജയികളെ ചടങ്ങിൽ അനുമോദിച്ചു. വിജയികൾക്കുള്ള സമ്മാനം ഡോ. ശുഭ സൗമ്യേന്ദ്രനാഥ്, ഡോ. പ്രദീപൻ, മുൻ ഭാരവാഹികളായ ഹരിദാസ് എ പി, കുഞ്ഞിക്കണാരൻ, പ്രമേശൻ കെ കെ തുടങ്ങിയവർ നൽകി. സെക്രട്ടറി ബാബു പി പി സ്വാഗതം പറഞ്ഞു.
