KOYILANDY DIARY.COM

The Perfect News Portal

ഓർമ ദുബായ് ഒരുക്കുന്ന ഓണാഘോഷം ‘ഓർമയിൽ ഒരോണം’ ഒക്ടോബർ 12ന്

ദുബായ്: ഓർമ ദുബായ് ഒരുക്കുന്ന ഓണാഘോഷം ‘ഓർമയിൽ ഒരോണം’ ഒക്ടോബർ 12ന് നടക്കും. ദുബായ് അൽ നാസർ ലഷർ ലാൻഡിൽ വെച്ച് രാവിലെ 11 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടാകും.

പരിപാടിയുടെ വിജയത്തിനായി ചേർന്ന സ്വീകരണ സംഘം രൂപീകരണ യോഗം പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരളസഭാ അംഗവുമായ എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡണ്ട് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സെക്രട്ടറി കാവ്യ സനത് നന്ദിയും പറഞ്ഞു.

 

Share news