ലേബർ ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025-26 സാമ്പത്തിക വർഷത്തെ ലേബർ ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി (ഇൻ ചാർജ്) സതീഷ് കുമാർ കെ വി (jbdo) അധ്യക്ഷത വഹിച്ചു.

റിട്ട. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നാരായണൻ ക്ലാസ്സെടുത്തു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഗതൻ മാസ്റ്റർ, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, മൂടാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി ആശംസകൾ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വനിതക്ഷേമ ഓഫീസർ ബിന്ദു സ്വാഗതവും തൊഴിലുറപ്പ് വിഭാഗം അക്രെഡിറ്റഡ് എഞ്ചിനീയർ ആതിര നന്ദിയും പറഞ്ഞു.

