മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) കുരിടിമുക്ക് സെക്ഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും മുൻ INTUC നേതാവ് റിയാസ് ഊട്ടേരിക്ക് സ്വീകരണവും പെതുയോഗം സംഘടിപ്പിച്ചു. പരിപാടി CITU കൊയിലാണ്ടി ഏരിയ ജനറൽ സെക്രട്ടറി സി അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. ലിബീഷ്. എൽ ബി അധ്യക്ഷത വഹിച്ചു.

മെമ്പർഷിപ്പ് വിതരണം എ സോമശേഖരൻ നിർവ്വഹിച്ചു. വി എം ഉണ്ണി, എ.സി. ബാലകൃഷണൻ, റിയാസ് എന്നിവർ സംസാരിച്ചു. സെക്ഷൻ സെക്രട്ടറി പി എം ബാബു സ്വാഗതവും മുരളീധരൻ ടി നന്ദിയും പറഞ്ഞു.

