വ്യാപാരികൾക്ക് ലേബർ റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള ഗവ. ലേബർ ഡിപ്പാർട്ട്മെൻ്റ് കൊയിലാണ്ടി സർക്കിളും കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷനും സംയുക്തമായി കൊയിലാണ്ടി യിലെ വ്യാപാരികൾക്ക് ലേബർ റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കെ എം എ പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ലേബർ ഓഫീസർ അമൃത മുഖ്യ പ്രഭാഷണം നടത്തി.

കെ ദിനേശൻ, അമേത്ത് കുഞ്ഞഹമ്മദ്, പി കെ മനീഷ്, പി വി പ്രജീഷ്, സുനിൽ പ്രകാശ്, കെ ഗോപാല കൃഷ്ണൻ, പ്രമോദ്, പി നൗഷാദ്, പി പി ഉസ്മാൻ എന്നിവർ സംസാരിച്ചു. കെ പി രാജേഷ് സ്വാഗതവും ബാബു സുകന്യ നന്ദിയും പറഞ്ഞു. നിരവധി വ്യാപാരികൾ ക്യാമ്പിൽ പങ്കെടുത്തു.
