കാൻസർ ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു

മണിയൂർ: ആരോഗ്യം ആനന്ദം കാൻസർ പ്രതിരോധ പരിപാടിയുടെ ഭാഗമായി മണിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുജനങ്ങൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കായി ജവഹർ നവോദയയിലെ വിദ്യാർത്ഥികൾ കാൻസർ ബോധവൽക്കരണ സ്കിറ്റ് അവതരിപ്പിച്ചു. മണിയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ എൻ ജീജ, ഡോ. പ്രസീത, ഹെൽത്ത് ഇൻസ്പെക്ടർ എം കെ വിനോദൻ എന്നിവർ സംസാരിച്ചു.
