പുസ്തക ചർച്ച സംഘടിപ്പിച്ചു

കൊയിലാണ്ടി: കൻമന ശ്രീധരൻ മാസ്റ്റർ എഴുതിയ ‘കാവൽക്കാരനെ ആരുകാക്കും’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സാംസ ഗ്രന്ഥാലയം കു റുവങ്ങാട് ചർച്ച സംഘടിപ്പിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടി കൊയിലാണ്ടി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. മധു കിഴക്കയിൽ പുസ്തകാവതരണം നടത്തി. കെ. ദാമോദരൻ ചർച്ചയ്ക്ക് നേതൃത്വം നൽകി.

കെ. ഷിജു, സി. പ്രഭ, മധുബാലൻ, എ. സുധാകരൻ, ദീപ ആർ.കെ, ജ്യോതിലാൽ ഡി. കെ, ഹംസത്ത് പയ്യോളി, സഫീല പുനത്തിൽ, അബ്ദുൾ നിസാർ എൻ. കെ തുടങ്ങിയവർ സംസാരിച്ചു. സാംസ നൽകിയ ഉപഹാരം ഏറ്റുവാങ്ങിയ കന്മന ശ്രീധരൻ മാസ്റ്റർ ചർച്ചയിൽ ഉയർന്നു വന്ന അഭിപ്രായങ്ങളോട് പ്രതികരിച്ചു.
