തിക്കോടിയിൽ ‘ആയുഷ്മാൻഭവ’ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
തിക്കോടി ഗ്രാമപഞ്ചായത്ത് മേലടി സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലുളള പളളിക്കര ജനകീയ ആരോഗ്യ കേന്ദ്ര പരി ധിയിൽ ‘ആയുഷ്മാൻഭവ’ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചായത്തംഗം ഷീബ പുൽപാണ്ടിയുടെ അധ്യക്ഷതയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ പ്രകാശ് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും കാഴ്ചപാടുകളെക്കുറിച്ചും
വിശദീകരിച്ചു.

പഞ്ചായത്തംഗം മെമ്പർ ദിബിഷ ചർച്ചയ്ക്ക് നേതൃത്വം നൽകി. അവയവദാന പ്രതിജ്ഞ അനഘ PG (MLSP)ചൊല്ലി കൊടുത്തു. 4, 5 വാർഡിലെ അംഗനവാടി ടീച്ചർമാരും സാനിറ്റേഷൻ സമിതി അംഗങ്ങളും ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ആശാവർക്കർ പ്രസന്ന നന്ദി പറഞ്ഞു.
