അഭിനയ ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിയ്യൂർ വായനശാലയുമായി സഹകരിച്ച് അഭിനയ ശില്പശാല സംഘടിപ്പിച്ചു. നടനും സംവിധായകനും ചിത്രകാരനുമായ സജീവ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് മോഹനൻ നടുവത്തൂർ അധ്യക്ഷത വഹിച്ചു. എൻ ഐ ഡി (അഹമ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡിസൈൻ) ആനിമേഷൻ വിദ്യാർത്ഥിയായ അതുൽ മോഹനൻ നേതൃത്വം നൽകി.

വായനശാല സെക്രട്ടറി പി കെ ഷൈജു, അഖിൽ പി സി, നീതു എം വായനശാല ബാലവേദി കൺവീനർ അൽമിത്ര എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതവും വിദ്യാരംഗം കൺവീനർ സരിത രയരോത്ത് നന്ദിയും പറഞ്ഞു.
