62- മത് സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

കൊയിലാണ്ടി ഉപജില്ല കായിക മേളയോടനുബന്ധിച്ച് 62- മത് സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഗിരീഷ്കുമാർ എ.പി ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി പുരുഷ വനിതാ വിഭാഗത്തിൽ 23 ടീമുകളാണ് മത്സരിക്കുന്നത്.

അണ്ടർ 14-അണ്ടർ 17 വിഭാഗം മത്സരങ്ങൾ ഇന്നും നാളെയുമായി കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുകയാണ്. ഉദ്ഘാടന ചടങ്ങിൽ HM ഫോറം സെക്രട്ടറി ഷാജി.എൻ. ബൽറാം, SDSGA സെക്രട്ടറി എം.സുരേഷ് ബാബു, ജെ.എൻ. പ്രേംഭാസിൻ, കെ.കെ. മനോജ്, കെ. കെ. ശ്രീഷു കെ. പി. പ്രകാശൻ, റഷീദ് പുളിയഞ്ചേരി എന്നിവർ സംബന്ധിച്ചു.
