KOYILANDY DIARY.COM

The Perfect News Portal

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും വർധിപ്പിച്ച് ഉത്തരവിറങ്ങി

.

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും വർധിപ്പിച്ച് ഉത്തരവിറങ്ങി. മൂന്ന് ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർധിച്ചു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ​ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. അവശേഷിക്കുന്നത് മാർച്ചിലും നൽകും.

 

അവശേഷിക്കുന്ന ഡിഎ, ഡിആർ കുടിശ്ശിക പൂർണമായും തീർക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞിരുന്നു. 12-ാം ശമ്പള പരിഷ്കരണ കമീഷനും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

Advertisements

 

Share news