KOYILANDY DIARY

The Perfect News Portal

എം.എൽഎയെ അധിക്ഷേപിച്ച കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പി പി ഷമീലിനെതിരെ അന്വേഷണത്തിന് ഉത്തരവ്.

കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പി പി ഷമീലിനെതിരെ അന്വേഷണത്തിന് ഉത്തരവ്. എം വിജിന്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. കണ്ണൂര്‍ എസിപിക്കാണ് അന്വേഷണ ചുമതല. ടൗണ്‍ എസ്‌ഐക്കെതിരെ പാര്‍ട്ടിയും നിലപാട് കടുപ്പിച്ച് എം വിജിന് പിന്തുണ നല്‍കിയിരിക്കുകയാണ്.

 കണ്ണൂരില്‍ കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ചിനിടെ ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കിയത് പൊലീസെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചെന്ന് തന്നെയാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.

Advertisements