KOYILANDY DIARY

The Perfect News Portal

നീറ്റ് വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യ തീരുമാനം

ദില്ലി: നീറ്റ് വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യ തീരുമാനം. ഇരു സഭകളിലും നീറ്റ് പരീക്ഷാക്രമക്കേട് വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടും. രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ നന്ദി പ്രമേയ ചർച്ചകൾ ആരംഭിക്കുമ്പോൾ തന്നെ വിഷയം ശക്തമായി ഉന്നയിച്ചേക്കും.

Advertisements

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വിഷയം ലോക്സഭയിൽ ഉന്നയിക്കും. പ്രതിപക്ഷ സഖ്യ കക്ഷികൾ പ്രത്യേകം ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നുമാണ് പ്രതിപക്ഷ ആവശ്യം. അതേസമയം കേന്ദ്രസർക്കാർ പ്രതിപക്ഷ ആവശ്യം തള്ളിയാൽ പ്രതിഷേധം ഉയരുകയും സഭ പ്രഷുബ്ധമാവുകയും ചെയ്യും.