KOYILANDY DIARY.COM

The Perfect News Portal

റെയിൽവേയിൽ അവസരങ്ങൾ; ബിരുദധാരികൾക്ക് അപേക്ഷിക്കാം

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി ഗ്രാജുവേറ്റ് ലെവല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം. 8,113 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചീഫ് കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിൽ 1,736, സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയിൽ 994, ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ തസ്തികയിൽ 3,144, ജൂനിയര്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്തികയിൽ 1,507 എന്നിങ്ങനെയാണ് ഒഴിവുകൾ.

 

 

എസ്‌സി, എസ്ടി, വിമുക്ത ഭടന്‍, വനിതകള്‍, വികലാംഗര്‍, ട്രാന്‍സ്‌ജെന്റര്‍, ന്യൂനപക്ഷം, സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ളവര്‍ എന്നിവര്‍ക്ക് 250 രൂപ, മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 500 രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ്. ഒക്ടോബര്‍ 13 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനല്ല അവസാന തീയതി. ഒക്ടോബര്‍ 14 മുതല്‍ ഒക്ടോബര്‍ 15 വരെ ഫീസ് അടയ്ക്കാം. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് ഒക്ടോബര്‍ 16 മുതല്‍ ഒക്ടോബര്‍ 25 വരെ സമയമുണ്ട്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.rrbapply.gov.in/#/auth/landing

Share news