‘ഓപ്പറേഷൻ അജയ്’; 22 കേരളീയര്‍ കൂടി നാട്ടിലെത്തി
‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഡൽഹിയിലെത്തിയ അഞ്ചാം വിമാനത്തിൽ 22 കേരളീയര്‍ കൂടി നാട്ടിലെത്തി. 14 പേര് കൊച്ചിയിലും എട്ടു പേര് തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്സ് ലഭ്യമാക്കിയിരുന്നു.

കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്സ് പ്രതിനിധികൾ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻറെ ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്.

