KOYILANDY DIARY.COM

The Perfect News Portal

ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണം നടന്നു

മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ഹിൽബസാറിൽ വെച്ച് നടന്ന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഉഗാണ്ടയിൽ വെച്ച് നടന്ന പാരാ ബാഡ്മിന്റൺ  ഇന്റർനാഷണൽ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സിംഗിൾസിനും ഡബിൾസിനും വെള്ളി മെഡൽ കരസ്ഥമാക്കിയ നിതിൻ കെ ടിയെ ആദരിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ ഗിരീഷ്, കണിയാങ്കണ്ടി രാധാകൃഷ്ണൻ, പ്രകാശൻ നെല്ലിമഠത്തിൽ, വാർഡ് മെമ്പർ പപ്പൻ മൂടാടി, മൊയിലാട്ട് ദാമോദരൻ നായർ ട്രസ്റ്റ് ചെയർമാൻ രാജൻ ചേനോത്ത് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ബാബു മാസ്റ്റർ ടി സ്വാഗതവും മുകുന്ദൻ ചന്ദ്രകാന്തം നന്ദിയും രേഖപ്പെടുത്തി.
Share news