KOYILANDY DIARY.COM

The Perfect News Portal

ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ ഇ ഡി ചോദ്യം ചെയ്യുന്നു

ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. വിദേശത്ത് നിന്നും പണം എത്തിയതുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യും. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാജൻ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടില്ല. അല്പസമയം മുമ്പാണ് അദ്ദേഹം ഇ ഡി ഓഫീസിൽ എത്തിയത്.

 

ഷാജനോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആ രേഖകളുമായി എത്തിയതാണ് എന്ന് ഷാജൻ പറയുന്നു. ഷാജനെതിരെ നേരത്തെ ഇഡിക്ക് പരാതികൾ ലഭിച്ചിരുന്നു. ഇതിൻറെ നിജസ്ഥിതി പരിശോധിക്കുന്നതിനും വിവര ശേഖരണത്തിൻറെയും ഭാ​ഗമായിട്ടാണ് ഷാജൻ സ്കറിയ ഇഡി ഓഫീസിൽ എത്തിയിരിക്കുന്നതെന്നാണ് വിവരം.

Share news