വാട്‌സാപ്പിലൂടെ ഓൺലൈൻ ബിസിനസ്: യുവതിക്ക് നഷ്ടമായത് 41 ലക്ഷം

കാസർഗോഡ്: വാട്‌സാപ്പ് ചാറ്റിലൂടെ ഓൺലൈൻ ബിസിനസ് നടത്തിയ യുവതിയുടെ 41 ലക്ഷം രൂപ നഷ്ടമായി. ചെറുവത്തൂർ റോഡിലെ നെസ്റ്റ് ഹൗസിൽ ഷബീറിന്റെ ഭാര്യ ബുഷറ ഷബീറിന്റെ 41 ലക്ഷം രൂപയാണ് നഷ്ടമായത്. 2023 നവംബർ മുതൽ ഡിസംബർ 23 വരെയുള്ള ദിവസങ്ങളിലാണ് ബുഷറയുടെ പണം നഷ്ടമായത്. കാസർഗോഡ് സൈബർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
