KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബസ്സ്സ്റ്റാൻറിൽ ബസ്സിനടിയിൽപ്പെട്ട് ഒരാൾക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി ബസ്സ്സ്റ്റാൻറിൽ ബസ്സിനടിയിൽപ്പെട്ട് ഒരാൾക്ക് ഗുരുതര പരിക്ക്. കുറുവങ്ങാട് മാവിൻചുവട്ടിൽ കൈതവളപ്പിൽ വേണു (62) എന്നയാൾക്കാണ്  പരിക്കേറ്റത്. ബസ്സ് പിറകോട്ടെടുക്കുന്ന സമയത്ത് അബദ്ധത്തിൽ കുടുങ്ങുകയായിരുന്നെന്നാണ് അറിയുന്നത്. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് ജാക്കി ഉപയോഗിച്ച് ബസ്സ് ഉയർത്തി പുറത്തേക്കെടുക്കുകയായാരുന്നു. ഉടൻ തന്നെ താലൂക്കാശുപത്രിയിൽ എത്തിച്ച്, മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയിട്ടുണ്ട്.