KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു

മലപ്പുറം: മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന നാൽപത്തിയേഴുകാരിയാണ് മരിച്ചത്. പൊന്നാനി സ്വദേശിയാണ്. കടുത്ത പനിയെ തുടർന്ന് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് പകലായിരുന്നു മരണം. മലപ്പുറം ജില്ലയിൽ പതിനൊന്നുപേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചിരുന്നു. ജില്ലാ ഭരണകൂടം ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പനി ബാധിതരെ സൂക്ഷമനിരീക്ഷണം നടത്തണമെന്ന് ആരോ​ഗ്യ വകുപ്പ് ഡോക്ടർമാർക്ക് നിർദേശം നൽകി.

 

Share news