മേപ്പയ്യൂർ കാഞ്ഞിരമുക്കിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്

മേപ്പയ്യൂർ കൂനംവള്ളികാവ്, കാഞ്ഞിരമുക്കിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്ക്. കൊയിലാണ്ടി ഈസ്റ്റ് റോഡിൽ, ബപ്പൻകാട്, ഹിറാ ഹൌസിൽ ഹംസയുടെ മകൻ അമീൻ (47) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഏഴുകുടിക്കൽ പുതിയപുരയിൽ നാരായണൻ്റെ മകൻ സജീവന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
.


.
Advertisements

KL.56 X 2327 നമ്പർ സ്കൂട്ടറും KL.56.C 9758 നമ്പർ മിനി ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അമീൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

