KOYILANDY DIARY.COM

The Perfect News Portal

തൊട്ടിൽപ്പാലത്ത് കാറ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.

കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് കാറ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കുറ്റ്യാടി തളിക്കര സ്വദേശി നരിക്കുമ്മൽ ലത്തീഫ് (45) ആണ് മരിച്ചത്. ചാപ്പൻതോട്ടത്തിലാണ് സംഭവം. ഇന്നോവ കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. കാർ തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരാൾക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news