KOYILANDY DIARY.COM

The Perfect News Portal

ഒരു വട്ടംകൂടി ” കൃഷിക്കൂട്ടം നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ്

ചിങ്ങപുരം: സി.കെ.ജി.എം.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ” ഒരു വട്ടംകൂടി “യുടെ ഭാഗമായ കൃഷിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. മൂടാടി പഞ്ചായത്ത് പതിനാറാം വാർഡിൽ വീമംഗലത്ത് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട്  സി.കെ. ശ്രീകുമാർ ഉൽഘാടനം ചെയ്തു. വികസനകാര്യ ക്ഷേമസമിതി അംഗവും വാർഡ് മെമ്പറുമായ എ.കെ. മോഹനൻ്റെ അദ്ധ്യക്ഷതവഹിച്ചു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ അഖില, കൃഷി ഓഫീസർ പി. ഫൗസിയ, പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ്, അസി: സെക്രട്ടറി ഗിരീഷ് കുമാർ, മൂടാടി പഞ്ചായത്ത്‌ ADC മെമ്പർ കൊയിലോത്ത് രാമചന്ദ്രൻ, കൃഷിക്കൂട്ടം വൈസ്  ചെയർമാൻ രവി നവരാഗ്, കൃഷിക്കൂട്ടം ജോയിൻ്റ് കൺവീനർ ഗിരീഷ് കുഞ്ഞാടി, കൃഷിക്കൂട്ടം കൺവീനർ എം വി ബാബു എന്നിവർ പങ്കെടുത്തു.
Share news