പൂക്കാട് കെഎസ്ആർടിസി ബസും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
.
കൊയിലാണ്ടി: കെഎസ്ആർടിസി ബസും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ പൂക്കാട് പെട്രോൾ പമ്പിന് സമീപം നാഷണൽ ഹൈവേയിലാണ് അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസിന്റെ പിറകിൽ മിനി പിക് അപ്പ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവറെകൂടെ ഉണ്ടായിരുന്ന വയനാട് സ്വദേശിയായ ജോബിക്ക് (40) പരിക്കേറ്റു.
.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തി കാലിനു പരിക്കേറ്റ ഇവരെ കൊയിലാണ്ടിഹോസ്പിറ്റലിൽ എത്തിച്ചു.
ഫയർ ആൻഡ് റെസ്ക്യു ഓഫീസർ രതീഷ് കെ എൻ ന്റെ നേതൃത്വത്തിൽ എഫ് ആർ ഒ മാരായ ടി. കെ, ഇർഷാദ്, ഇ എം. നിധി പ്രസാദ്, എൻ, പി. അനൂപ്, നവീൻ, ഇന്ദ്രജിത്ത്, ഹോംഗാർഡ് മാരായ ടി, പി, ബാലൻ, ഷൈജു എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.




