ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ഏകദിന ശില്പശാല

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സൗത്ത് സി.ഡി.എസ് ന്റെ നേതൃത്വത്തിൽ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ഏകദിന ശില്പശാല നടന്നു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിപിന കെ.കെ. അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സി.സി.നിഷാദ് ക്ലാസ് കൈകാര്യം ചെയ്തു.
.

.
സിറ്റി മിഷൻ മാനേജർ എം. തുഷാര, ഷീല വേണുഗോപാൽ ഉപസമിതി കൺവീനർ നസ്നി, കെ. ശാലിനി, കമ്മ്യൂണിറ്റി കൗൺസിലർ വി. അമിത, പി. സുദിന ഓക്സിലറി ആർ പി ആയില്യ എന്നിവർ സംസാരിച്ചു.
