KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രി സംഘടിപ്പിക്കുന്ന ഓണം വിപണനമേളയ്ക്ക് തുടക്കമായി

ചേമഞ്ചേരി: ഓണത്തെ വരവേൽക്കാനും, പൊതു വിപണിയിൽ ഫലപ്രദമായി ഇടലെടുന്നതിനുമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രി ഓണം വിപണനമേളയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വെച്ച് പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഓണം വിപണനമേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷ സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഹാരിസ്, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ഷിബു, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്ല്യ ബൈജു. കണ്ണഞ്ചേരി വിജയൻ, ഗ്രാമ പഞ്ചായത്ത് സിക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.പി. മുരളീധരൻ ആദ്യവില്പന ഏറ്റു വാങ്ങി. സിഡിഎസ് ചെയർപേഴ്സൺ ആർ.പി വത്സല സ്വാഗതവും വൈസ് ചെയർപേഴ്സൺ ഷൈമ നന്ദിയും പറഞ്ഞു.

Share news