മൂടാടി മലബാർ കോളേജിൽ ഓണകിറ്റുകൾ വിതരണം ചെയ്തു

മൂടാടി: മലബാർ കോളേജ് മൂടാടി, എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ കുടുംബാംഗങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു. കോളേജിന്റെ സമീപ പ്രദേശങ്ങളിലുള്ള തെരഞ്ഞെടുത്ത കുടുംബാംഗങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിഖിൽ സി.കെ ഓണക്കിറ്റുകൾ എൻഎസ്എസ് സെക്രട്ടറിമാരായ യദുനന്ദ്, മറിയം നജാത്ത് എന്നിവർക്ക് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.
