കൊല്ലം ശാസ്താംകോട്ടയിൽ വാനരന്മാർക്ക് ഓണസദ്യ നൽകി

പതിവ് തെറ്റാതെ കൊല്ലം ശാസ്താംകോട്ടയിൽ വാനരന്മാർക്ക് ഓണസദ്യ നൽകി. മുതിർന്ന വാനരന്മാരായ കൊച്ച് സായിപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്ര കുരങ്ങന്മാർ സദ്യ ഉണ്ട് ആഹ്ളാദിച്ചു. ഭ്രഷ്ട് കൽപ്പിക്കപ്പെട്ട ചന്തക്കുരങ്ങന്മാർക്ക് സദ്യ ആരും നൽകിയില്ല.

ശാസ്താംകോട്ട ധർമ്മ ശാസ്താ ക്ഷേത്ര ഊട്ട്പുരയിൽ ഇലനിരത്തി വിഭവങ്ങള്‍ വിളമ്പി വാനരന്മാരെ വിളിക്കുകയാണ് പതിവ് 101 കൂട്ടം കറികൾ വാനര ഭോജനശാലയിൽ സദ്യ തയ്യാറാക്കി വച്ചു. സംഘത്തിലെ മൂപ്പൻ കൊച്ച് സായിപ്പും, ചിങൻയനും കുട്ടനും ലക്ഷമിയും വാല് മുറിയനും ഒറ്റകയ്യനും പിന്നെ പടയപ്പയും ആദ്യ പന്തിയിൽ എത്തി. ഇവർക്ക് പിന്നാലെ മറ്റുള്ളവർ കൂടി എത്തി. തമ്മിൽ തല്ലിയും കലഹിച്ചും വാനരൻമാർ സദ്യ അലങ്കോലമാക്കി. അതേ സമയം സദ്യയ്ക്ക് മുമ്പെ വാനര പട ഏറ്റ്മുട്ടി.

തൂശനിലയില്‍ ചോറുവിളമ്പി പരിപ്പും പപ്പടവും അവിയലും തൊടുകറികളും പായസവുമായി കുരങ്ങന്മാരുടെ ഓണ സദ്യ അങ്ങനെ കെങ്കേമമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശാസ്താംകോട്ട ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വർഷങ്ങളായി നടക്കുന്ന ചടങ്ങാണ് വാനര സദ്യ.

അതേ സമയം ക്ഷേത്ര വാനരന്മാരുടെ ഊര് നിയമം പാലിക്കാത്ത വാനരന്മാർക്ക് ഭ്രഷ്ട് കൽപ്പിച്ചതോടെ പുറത്താക്കപ്പെട്ട കുരങ്ങന്മാ ചന്തകുരങ്ങന്മാരുമായി ചേർന്ന് മറ്റൊരു സംഘം രൂപീകരിച്ചു. ഈ രണ്ട് സംഘങൾ തമ്മിൽ സംഘടനം പതിവാണ്. വിവേചനമില്ലാതെ ചന്തകുരങ്ങന്മാർക്കും ഓണസദ്യ ഒരുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടാണ് പ്രായം. അതെ സമയം ക്ഷേത്ര കുരങ്ങുകളുടെ എണ്ണം നാൾക്കു നാൾ കുറഞ്ഞ് കുറഞ്ഞ് അൻപതായി.

