കൊയിലാണ്ടി സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൽ ഓണം ഫെയർ ആരംഭിച്ചു
കൊയിലാണ്ടി: താലൂക്ക് സപ്ലൈക്കോ ഓണം ഫെയർ ആരംഭിച്ചു. കൊയിലാണ്ടി സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഓണം ഫെയർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എ. അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന ചെയർപേഴ്സൺ നിർവഹിച്ചു.

ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി കെ ചന്ദ്രൻ മാസ്റ്റർ, ബാബു പാഞ്ഞാട്ട്, എൻ മുരളീധരൻ, സുരേഷ് മേലേപ്പുറത്ത്, എസ് ആർ ജയ് കിഷ്, അഡ്വ. രാധാകൃഷ്ണൻ, അക്ഷയ് പൂക്കാട്, എസ്. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഡിപ്പോ മാനേജർ പി.കെ. സുമേഷ് സ്വാഗതവും താലൂക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത് നന്ദിയും പറഞ്ഞു.
