ഓണം സഹകരണ വിപണിയോടനുബന്ധിച്ച് കൊയിലാണ്ടി ത്രിവേണിയിൽ ഓണചന്ത ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഓണം സഹകരണ വിപണിയോടനുബന്ധിച്ച് കൊയിലാണ്ടി ത്രിവേണിയിൽ ഓണചന്ത ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ആദ്യ വില്പന നടത്തി. മുൻസിപ്പൽ കൗൺസിലർ ലളിത അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി റിട്ട. ലേബർ ഓഫീസർ പി. ദാസൻ സബ്സിഡി സാധനങ്ങൾ ഏറ്റുവാങ്ങി. യൂണിറ്റ് ഇൻ ചാർജ് സി പി സന്തോഷ് സ്വാഗതം പറഞ്ഞു. പി വി പ്രമോദ്, സജേഷ് ബാബു, ഷിജ ജയൻ എന്നിവർ പങ്കെടുത്തു.
