കീഴരിയൂർ കെ.സി.എഫിൻ്റെ ആഭിമുഖ്യത്തിൽ ഓണേശ്വരൻ കലാരൂപത്തിൻ്റെ അവതരണവും ഓണാഘോഷവും നടന്നു

കൊയിലാണ്ടി: ഓണനാളിൽ കീഴരിയൂർ കെ.സി.എഫിൻ്റെ ആഭിമുഖ്യത്തിൽ ഓണേശ്വരൻ കലാരൂപത്തിൻ്റെ അവതരണവും ഓണാഘോഷ പരിപാടികളും ഘോഷയാത്രയും സംഘടിപ്പിച്ചു. കാർമാ ബാലൻ പണിക്കർ ഓണേശ്വരനായി. പൂക്കാട് കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കെ.സി.എഫ് ചെയർമാൻ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം എം. സുരേഷ്, അഡ്വ. കെ.കെ. ലക്ഷ്മിബായ് , ഇടത്തിൽ രാമചന്ദ്രൻ, കെ. രവീന്ദ്രൻ,സി.പി. സംഗീത, സാബിറ നടുക്കണ്ടിസംസാരിച്ചു. ബാലൻ പണിക്കർ, കോൽക്കളി ഗുരുക്കൻമാരായ മണന്തല ദാമോദരൻ, കൃഷ്ണൻ, എന്നിവരെ കെ.സി. ദിനേശ്പ്രസാദ്, വിനു അച്ചാറമ്പത്ത്, കേളോത്ത് ബഷീർ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.

