ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ പാലിയേറ്റീവിന് വീൽ ചെയർ കൈമാറി
ചിങ്ങപുരം: ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ പാലിയേറ്റീവിന് വീൽ ചെയർ കൈമാറി. വന്മുകം-എളമ്പിലാട് സ്കൂൾ ജെ.ആർ.സി. കേഡറ്റുകൾ തിക്കോടി ദയ എജ്യുക്കേഷൻ & ചാരിറ്റബിൾ സൊസൈറ്റിക്കാണ് വീൽ ചെയർ കൈമാറിയത്. മൂടാടി ഗ്രാമ പഞ്ചായത്ത് അംഗം എ.വി. ഹുസ്ന ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ പുതുവോത്ത് ദാമോദരൻ അധ്യക്ഷത വഹിച്ചു.

ടി.വി. ഗഫൂർ പാലിയേറ്റീവ് ദിന സന്ദേശം കൈമാറി. സ്കൂൾ ലീഡർ ആർ.കെ. ഹംന മറിയം, ജെ.ആർ.സി.ക്യാപ്റ്റൻ ദൈവിക് കൃഷ്ണ എന്നിവർ ചേർന്ന് ദയ ഭാരവാഹികൾക്ക് വീൽ ചെയർ കൈമാറി. പി.ടി.എ. പ്രസിഡണ്ട് ബി. ലീഷ്മ, ജെ.ആർ.സി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, ടി.വി. നജീബ്, ബഷീർ കോവുമ്മൽ എന്നിവർ പ്രസംഗിച്ചു.
