KOYILANDY DIARY.COM

The Perfect News Portal

ആവണിപ്പൂവരങ്ങിനോടനുബന്ധിച്ച് എം.ടി. കഥാപാത്രങ്ങളുടെ ചുവർ ചിത്രങ്ങൾ പുനർജനിക്കുന്നു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൻ്റെ 51-ാം വാർഷികോത്സവമായ ആവണിപ്പൂവരങ്ങിനോടനുബന്ധിച്ച് എം.ടി. വാസുദേവൻ
നായരുടെ ഓർമ്മകൾക്ക് മുമ്പിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് എം.ടി. കഥാപാത്രങ്ങളുടെ വലിയ ചുവർ ചിത്രങ്ങൾ പുനർജനിക്കുന്നു. കലാലയം ചിത്രകലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ 51 ചിത്രകാരന്മാർ ചുവർ ചിത്രരചനയിൽ പങ്കെടുക്കും.
ആഗസ്റ്റ് 23 ന് വൈകീട്ട് 3 മണിക്ക്  ഡോ. രഞ്ജിത് ലാൽ ചുമർ ചിത്ര ആലേഖന പരിപാടി ഉദ്ഘാടനം ചെയ്യും. സപ്തംബർ 5, 6, 7 തിയ്യതികളിലായി ആയിരത്തോളം കലാകാരന്മാർ അരങ്ങിലെത്തുന്ന ആവണിപ്പൂവരങ്ങ് എം.ടി .യുടെ പേരിലുള്ള നഗരിയിലാണ് നടക്കുക. 
Share news