KOYILANDY DIARY.COM

The Perfect News Portal

തിരുവോണ ദിവസം  ബസ്സ് സ്റ്റാൻ്റിൽ ഓണസദ്യ നിൽകി

സേവാഭാരതി കൊയിലാണ്ടി തിരുവോണ ദിവസം  ബസ്സ് സ്റ്റാൻ്റിൽ ഓണസദ്യ നിൽകി. ബസ്സ് സ്റ്റാൻ്റിൽ ഇരിപ്പിടമൊരുക്കി മുഴുവൻ വിഭവങ്ങളും നൽകി തെരുവോരത്തു ഒറ്റപ്പെട്ട് കഴിയുന്നവരെ സ്വീകരിച്ച് ഇരുത്തിയാണ് ഓണസദ്യ നൽകിയത്.
കഴിഞ്ഞ മൂന്നു വർഷമായി കൊയിലാണ്ടിയെ വിശപ്പു രഹിത നഗരമാക്കി സേവാഭാരതി ദിവസവും ഉച്ചക്ക് ഒരു മണിക്ക് പൊതിച്ചോറാണ് നൽകിവന്നിരുന്നത്. ഇതിനൊരു മാറ്റമായിട്ടാണ് തെരുവോരത്ത് ഇരിപ്പിടമൊരുക്കി ഓണസദ്യ നൽകിയത്. സേവാഭാരതി ഉത്രാട ദിവസവും തെരുവോരത്തും അശുപത്രിയിലും ഓണസദ്യ നൽകിയിരുന്നു.
കേരള പട്ടിക വിഭാഗ സമാജം സംസ്ഥാന പ്രസിഡണ്ട്  എം. എം ശ്രീധരൻ സദ്യ വിളമ്പി  ഉദ്ഘാടനം ചെയ്തു. സേവാഭാരതി കോഴിക്കോട് ജില്ല സിക്രട്ടറി വി.എം മോഹനൻ, രജി കെ.എം, അച്ചുതൻ, ഒറ്റക്കണ്ടം എന്നിവർ നേതൃത്വം നൽകി.
Share news