KOYILANDY DIARY.COM

The Perfect News Portal

ഓംപ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും

ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും. മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്.

ഓം പ്രകാശിന്റെ നേതൃത്വത്തിൽ വിദേശത്തുനിന്ന് കൊക്കയ്ൻ കടത്തി കൊച്ചിയിൽ വില്പനയ്ക്ക് എത്തിച്ചു എന്നാണ് പോലീസ് കണ്ടെത്തൽ. ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും ഓംപ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവർക്കും നോട്ടീസ് അയച്ചത്.

 

തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. റിമാൻൻഡ് റിപ്പോർട്ടിൽ പേരുള്ള 20 പേരിൽ മറ്റ് ചിലരെയും അന്വേഷണസംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഓംപ്രകാശ് താമസിച്ചിരുന്ന മുറിയിൽ ലഹരിയുടെ അംശം കണ്ടെത്തി എന്നാണ് വിവരം. കേസിന്റെ പുരോഗതിയിൽ ഈ റിപ്പോർട്ട് ഗുണം ചെയ്യും.

Advertisements
Share news