ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന് ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്
ന്യൂഡല്‍ഹി: ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന് ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂഎഫ് ഐ) പുതിയ പ്രസിഡണ്ടായി സഞ്ജയ് സിങ്ങ് തെരഞ്ഞെടുത്തിന് പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം. വാർത്താസമ്മേളനത്തിൽ തന്റെ ഷൂസ് എടുത്ത് മാധ്യമപ്രവർത്തകർ മുമ്പിൽ വെച്ച് പൊട്ടിക്കരഞ്ഞുകൊണ്ടാണ് സാക്ഷി മാലിക് ഇക്കാര്യം പങ്കുവെച്ചത്.

ദേശീയ ഗുസ്തി ഫെഡറേഷന്‍ പുതിയ പ്രസിഡണ്ട് സഞ്ജയ് സിങ്ങ് മുൻ പ്രസിഡണ്ട് ബ്രിജ് ഭൂഷൺ സിങ്ങിന്റെ അടുത്ത അനുയായിയാണെന്നും നീതിലഭിക്കുമെന്ന് വിശ്വാസമില്ലെന്നും അവർ പറഞ്ഞു. വനിതാ താരങ്ങള്‍ ഇനിയും ചൂഷണംചെയ്യപ്പെടുമെന്ന് വിനേഷ് ഫോഗട്ടും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രിജ് ഭൂഷന്റെ പീഡനത്തിനെതിരായ സമരത്തിന്റെ മുൻനിരയിൽ സാക്ഷിയുണ്ടായിരുന്നു.

