ഒള്ളൂർ ജിയുപി സ്കൂൾ ഫെസ്റ്റും യാത്രയയപ്പും സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ഒള്ളൂർ ജിയുപി സ്കൂളിൽ 114-ാം വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. ചിത്രകാരനും കവിയുമായ യു കെ രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കലാഭവൻ സരിഗ മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് സി കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജയദാസൻ മാസ്റ്റർ, അനിത ടീച്ചർ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുക്കിയ കലാവിരുന്ന്, അംഗൻവാടി കലോത്സവം, പൂർവ്വാധ്യാപക രക്ഷാകർത്തൃ സംഗമം, പ്രതിഭാസംഗമം എന്നീ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. ടി കെ ശിവൻ, സി കെ ബാലകൃഷ്ണൻ, പവിത്രൻ കൊയിലാണ്ടി, മുഹമ്മദ് മാസ്റ്റർ, ടി എം സത്യൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻചാർജ് നിസ് വ തസ്ലീം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി എം രാമചന്ദ്രൻ നന്ദിയും പറഞ്ഞു.



