ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
ചെങ്ങോട്ടുകാവ് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡാറ്റ എൻട്രി ഓപ്പറേറ്റർ 1, ഒരു ഡ്രൈവർ 1 (പാലിയിറ്റിവ് വാഹനം) എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ആഗസ്റ്റ് 24ന് ഇന്റർവ്യൂ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം കൃത്യസമയത്ത് തന്നെ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖയും പകർപ്പുമായി നേരിട്ട് ഹജjരാവേണ്ടതുമാണ്. നിയമനം തികച്ചും താൽക്കാലികം മാത്രമായിരിക്കും. വിശദവിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നേരിട്ട് വന്ന് അന്വേഷിക്കാവുന്നതാണ്.
ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ട സമയവും യോഗ്യതയും.
- I ഡ്രൈവർ – സമയം: രാവിലെ 10.30ന്. യോഗ്യത
- 1. ഹെവി വാഹനം 3 വർഷത്തെ പരിജയം
- 2. ലൈറ്റ് വെയ്റ്റ് വാഹനം 7 വർഷത്തെ പരിജയം
- 3. വിദ്യാഭ്യാസം എട്ടാംക്ലാസ്, വയസ്സ് 25-39.
II ഡാറ്റ എൻട്രി- സമയം. 12.30 യോഗ്യത
- 1. സർവ്വകലാശാല ബിരുദം
- 2. ഡി.ഡി.എ., പി.ജി.ഡി.ഡി.എ
- 3. ഇംഗ്ലീഷ് & മലയാളം ടൈപ്പ്റൈറ്റിംഗ്
